'ഫലസ്തീൻ പുഴുങ്ങി ഉരുട്ടി തിന്നാൻ പറ്റോ?'; ഐക്യദാർഢ്യ റാലിക്കെതിരെ കെ. സുരേന്ദ്രൻ

ഫലസ്തീനും മണിപ്പൂരും പറഞ്ഞതുകൊണ്ട് വീടും അരിയും കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Update: 2023-11-12 12:51 GMT

തിരുവനന്തപുരം: സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഫലസ്തീൻ പുഴുങ്ങു ഉരുട്ടി തിന്നാൻ പറ്റില്ല. യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടത്തുന്നത്. സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്‌ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

കമ്യൂണിസ്റ്റ് ചൈനയിൽ എന്താണ് നടക്കുന്നതെന്ന് കൂടി പിണറായി പറയണം. ഖുർആൻ കൈവശം വെച്ചതിനാണ് ബീജിങ് എയർപോർട്ടിൽ മുസ്‌ലിം സഹോദരനെ അറസ്റ്റ് ചെയ്തത്. ചെച്‌നിയൻ മുസ്‌ലിംകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ എന്തുകൊണ്ടാണ് മറ്റു മതസംഘടനാ നേതാക്കളെ വിളിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News