കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസിന്റെ അന്വേഷണം നിലച്ചു

സി.കെ ജാനുവിനെ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്

Update: 2022-04-13 04:40 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിന്റെ അന്വേഷണം നിലച്ചു.കേസന്വേഷണം അവസാന ഘട്ടത്തിൽ എത്തിയിട്ടും. ക്രൈം ബ്രാഞ്ച് ഇനിയും കുറ്റപത്രം സമർപ്പിച്ചില്ല. അന്വേഷണം നിലച്ചതിന് പിന്നിൽ ഉന്നത തലത്തിലുള്ള സമ്മർദ്ദമാണെന്നാണ് ആക്ഷേപം .

സി.കെ ജാനുവിനെ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്. ജെ.ആർ.പി മുൻ സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വയനാട് ജില്ലാ ക്രൈ ബ്രാഞ്ച് ഡി.വൈ.എസ.പി കെ.മനോജിനായിരുന്നു അന്വേഷണ ചുമതല.

ശബ്ദപരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണം ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.പ്രസീത അടക്കം മൂന്നു പേരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി കെ.സുരേന്ദ്രന്റെ വീട്ടിൽ പരിശോധന നടത്താനുള്ള അനുമതി തേടി ജനുവരിയിൽ അന്വേഷണ സംഘം ഡി.ജി.പി ക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ല. കേസിൽ നിർണായക തെളിവായ കെ സുരേന്ദ്രന്റെയും ബി.ജെ.പി സംഘടനാ എം.ഗണേഷിന്റെയും ഫോണുകൾ പിടിച്ചെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കേസിലെ പ്രതികളിൽ ഒരാളായ ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയൽ ഫോൺ നശിപ്പിച്ചതും തിരിച്ചടിയായി .സാങ്കേതികമായി കേസിന്റെ അന്വേഷണം രണ്ട് മാസം മുൻപ് പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതും വൈകുകയാണ്.

കേസിന്റെ അന്വേഷണം നിലച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നും ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയതായും ജെ.ആർ.പി നേതാക്കൾ പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News