കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം: കഥകൾ ക്ഷണിക്കുന്നു

2024 ജനുവരി ഒന്ന്​ മുതൽ 2024 ഡിസംബർ 31 വരെ പുറത്തിറങ്ങിയ ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകൾ ഉൾപ്പെടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ്​ അവാർഡ്​.

Update: 2025-01-16 13:16 GMT

കോഴിക്കോട്​: പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യ മാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്‍റെ സ്​മരണക്ക്​ മാധ്യമം റിക്രിയേഷൻ ക്ലബ്​ ഏർപ്പെടുത്തിയ പുരസ്കാരത്തിന്​ ചെറുകഥകൾ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്ന്​ മുതൽ 2024 ഡിസംബർ 31 വരെ പുറത്തിറങ്ങിയ ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകൾ ഉൾപ്പെടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ്​ അവാർഡ്​. കഥാകൃത്തുക്കൾക്ക്​ നേരിട്ടും വായനക്കാർക്കും വായനശാലകൾക്കും ക്ലബുകൾക്കും വായനക്കൂട്ടങ്ങൾക്കും ഫേസ്ബുക്ക്​, വാട്​സ്​ആപ്​ ഗ്രൂപ്പുകൾക്കും മറ്റും കഥകൾ നിർദേശിക്കാം. കഥയുടെ പ്രസിദ്ധീകരിച്ച കോപ്പിയും ലക്കം, തീയതി തുടങ്ങിയ വിവരങ്ങളും കൂടെ അയക്കണം. കഥകൾ ഫെബ്രുവരി 15-നകം എ. ബിജുനാഥ്​, കൺവീനർ, കെ.എ. കൊടുങ്ങല്ലൂർ അവാർഡ്​ കമ്മിറ്റി, മാധ്യമം റിക്രിയേഷൻ ക്ലബ്​, സിൽവർ ഹിൽസ്​, കോഴിക്കോട്​ - 12 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 82899 50585, 97463 22215 Email:mrc.ccmdm@gmail.com

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News