ജുമുഅക്കും പെരുന്നാള്‍ നിസ്‌കാരത്തിനും പള്ളികളില്‍ 40 പേരെയെങ്കിലും അനുവദിക്കണം: ഖലീലുല്‍ ബുഖാരി തങ്ങള്‍

സർക്കാർ വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Update: 2021-07-12 15:33 GMT

കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിനും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും നാല്‍പത് പേര്‍ക്കെങ്കിലും പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.

നിലവില്‍ എല്ലാ മേഖലകളിലും ഇളവ് നല്‍കിയ പശ്ചാതലത്തില്‍ ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് സ്വാഭാവികമായും തെറ്റിദ്ധാരണക്ക് ഇടവരുത്തും , പള്ളികളില്‍ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം  പറഞ്ഞു.

Advertising
Advertising

സർക്കാർ വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പൊതു ഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും(വെള്ളിയാഴ്ച നമസ്കാരം) ബലിപെരുന്നാള്‍ നമസ്കാരത്തിനും അനുമതി ഉണ്ടാവണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.



Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News