കല്ലുവാതുക്കല്‍ കേസ്: 'ഗ്രീഷ്മക്ക് തന്നോട് പകയായിരുന്നു'; പൊട്ടിക്കരഞ്ഞുകൊണ്ട് രേഷ്മ

അനന്തുവെന്ന പേരിൽ ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ

Update: 2021-07-09 05:15 GMT

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതി രേഷ്മയെ അന്വേഷണസംഘം ജയിലിൽ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന് അറിഞ്ഞ രേഷ്മ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. എന്നാൽ അനന്തുവെന്ന പേരിൽ ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ.

വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയില്ല. ഇതറിഞ്ഞ ശേഷമാകാം അനന്തുവെന്ന പേരിൽ ഇവർ ചാറ്റ് ചെയ്തതെന്ന് രേഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്‍റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും മൊഴിയിൽ പറയുന്നു. ഗർഭിണി ആയിരുന്ന കാര്യം ചാറ്റിൽ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

Advertising
Advertising

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ ഇവർ വ്യാജ ഐഡിയിലൂടെ ചാറ്റിങ്ങിലേക്ക് പിന്നീടാണ് പൊലീസ് എത്തിച്ചേർന്നത്.

ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ രേ​ഷ്മ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ആ​ര്യ​യെ​യും ഗ്രീ​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​ത്. രേ​ഷ്മ​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് മ​രി​ച്ച യു​വ​തി​ക​ൾ.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News