കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയിൽ

അനൂപ് മാലിക് എന്ന അനൂപ് കുമാറിനെയാണ് കാഞ്ഞങ്ങാട് വെച്ച് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2025-08-30 14:48 GMT

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലികിനെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് അനൂപിനെ പിടികൂടിയത്.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കണ്ണപുരം കീഴറയിൽ വീട്ടിനുള്ളിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

അനൂപിനെതിരെ എക്‌സ്‌പ്ലോസിവ് സബ്‌സ്‌റ്റെൻസ് ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2016ൽ പുഴാതിലെ വീടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിലെ പ്രതിയാണ് അനൂപ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News