ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്.

Update: 2025-06-06 09:28 GMT

കണ്ണൂർ: ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

മെക്കാനിക്കായി ജോലി ചെയ്യുന്നയാളാണ് സുകുമാരൻ. വീടിനോട് ചേർന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News