ലഹരിനൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ

കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കും

Update: 2022-08-10 07:10 GMT
Editor : Nidhin | By : Web Desk

കണ്ണൂർ: ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ. കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നും എസിപി പറഞ്ഞു. സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

സമാന രീതിയിൽ കെണിയിലായ 11 ഓളം പെൺകുട്ടികളെ അറിയാമെന്ന് വിദ്യാർഥിനി മീഡിയവണിനോട് പറഞ്ഞു. പെൺകുട്ടി സോഷ്യൽ മീഡിയയിൽ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവും പറഞ്ഞു.

Advertising
Advertising

നാലുമാസമായി ലഹരിക്ക് അടിമയെന്നാണ് കണ്ണൂർ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. കഞ്ചാവ് തന്നത് സഹപാഠിയായ ആൺസുഹൃത്താണെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ലൈംഗിക പീഡനത്തിന് ഇരയായെന്നും ലഹരി തന്ന ആൺകുട്ടി തന്നെ മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു. 11 പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

'എനിക്ക് ഡിപ്രഷൻ വന്നപ്പോൾ നീ ഇത് യൂസാക്ക് എന്ന് പറഞ്ഞ് അവൻ കഞ്ചാവ് തന്നു, പിന്നീട് തന്ന് ഞങ്ങൾ പ്രണയത്തിലായി' - പെൺകുട്ടി പറഞ്ഞു.

സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News