കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു

തലശ്ശേരി കുടുംബ കോടതിയിലെ റിക്കാർഡ്സ് അറ്റൻഡർ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി

Update: 2021-10-22 11:32 GMT

കൂത്തുപറമ്പിൽ  മകളെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിച്ചു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാർഡ്സ് അറ്റൻഡർ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി.

മകൾ അൻവിതയെ പത്തായിപ്പാലം പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. കണ്ണൂർ പാനൂരിലാണ്  ഭാര്യയേയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ ഒന്നരവയസുകാരിയായ മകൾ കൊല്ലപ്പെട്ടു.  ഷിജു ഇപ്പോള്‍  പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ഷിജുവിനെതിരെ ഭാര്യയുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News