കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനം: പരീക്ഷ കൺട്രോളറോട് അവധിയിൽ പോകാൻ സിപിഎം നിർദേശം

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് പാർട്ടി തീരുമാനം അറിയിച്ചത്. പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പി.ജെ വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു.

Update: 2022-04-26 02:27 GMT

കണ്ണൂര്‍: യൂണിവേഴ്സിറ്റിയിൽ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവര്‍ത്തിച്ച സംഭവത്തിൽ പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റിനോട് അവധിയിൽ പോകാൻ സിപിഎം നിർദ്ദേശം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് പാർട്ടി തീരുമാനം അറിയിച്ചത്. പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പി.ജെ വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു.

ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി.സി തീരുമാനമെടുക്കട്ടേയെന്നുമായിരുന്നു പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം  മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 'ചോദ്യപേപ്പർ തയ്യാറാക്കുന്ന കാര്യത്തിൽ യൂണിവേഴ്‌സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷ പേപ്പർ തയ്യാറാക്കുന്നത്. അവർ അയച്ചു നൽകിയ പരീക്ഷ പേപ്പറിൽ ഉണ്ടായ പ്രശ്‌നങ്ങളാണെന്നും വിൻസെന്റ് വ്യക്തമാക്കിയിരുന്നു. 

Advertising
Advertising

കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണൂർ സർവകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. ബോട്ടണി, സൈക്കോളജി ചോദ്യപേപ്പറുകളിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു വന്നിരുന്നു. മലയാളം ചോദ്യപേപ്പറുകളിൽ തന്നെ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെയൊക്കെ അടിസ്ഥാനത്തിലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പി.ജെ വിൻസെന്റ് അറിയിച്ചിരിക്കുന്നത്.  

Full View

summary- Kannur University Exam Question Paper Issue-Cpim Intervention

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News