പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി കണ്ണൂർ സർവകലാശാല മുന്നോട്ട്; തടസങ്ങളിലെന്ന് സ്റ്റാൻറിങ് കൗൺസിലിന്റെ നിയമോപദേശം

നിയമനടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് കോടതി ഉത്തരവോടെ അസാധുവെന്ന് വിലയിരുത്തൽ

Update: 2023-06-28 05:34 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ടു പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് നിയമപദേശം....സ്റ്റാൻഡിങ് കൗൺസിലാണ് സർവകലാശാലക്ക് നിയമോപദേശം നൽകിയത്. കോടതി ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായെന്നാണ് സ്റ്റാൻഡിങ് കൗൺസിലിന്റെ വിലയിരുത്തൽ. 

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് അനുകൂലമായാണ് കഴിഞ്ഞ ദിവസം  കോടതി വിധി വന്നത്. റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന വാദം കോടതി അംഗീകരിച്ചു. പ്രിയ ഗവേഷണത്തിന് പോയ സമയം അധ്യാപന പരിചയമായി പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

പ്രിയാ വർഗീസിനു നിയമനം നൽകിയത് നിബന്ധനകൾ പാലിച്ചല്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രിയാ വർഗീസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയം ആകില്ല. പ്രിയാ വർഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ല. യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ല. അതിനാൽ പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാൻ പാടുള്ളു എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പ്രിയ വർഗീസ് ഹരജി സമര്‍പ്പിച്ചിരുന്നത്. അസോസിയേറ്റ് പ്രൊഫസർ പട്ടിക പുനപ്പരിശോധിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു പ്രിയ വർഗീസിൻ്റെ ആവശ്യം. തൻ്റെ അക്കാദമിക് യോഗ്യത പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നായിരുന്നു പ്രിയയുടെ ആരോപണം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News