കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ചാല ക്യാമ്പസിൽ ബി.എഡ് പഠനം നിർത്തലാക്കാൻ നീക്കം

കോഴ്സുകൾ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ അഫിലിയേഷൻ ഇല്ലെന്നാണ് വിശദീകരണം

Update: 2023-06-27 02:22 GMT
Advertising

കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിയിലുള്ള ചാല ക്യാമ്പസിൽ ബി.എഡ് കോഴ്‌സ് നിർത്തലാക്കാൻ നീക്കം. ഈ വർഷം ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് അഞ്ചാണ്. എന്നാൽ കോഴ്സുകൾ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ അഫിലിയേഷൻ ഇല്ലെന്നാണ് വിശദീകരണം.

കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ബി.എഡ് കേന്ദ്രമായ ഇവിടെ മലയാളം, കന്നഡ, അറബിക്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, കണക്ക് എന്നിങ്ങനെ ആറ് ബി.എഡ് കോഴ്‌സുകളാണുള്ളത്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നൽകി 2000ത്തിലാണ് ചാല ക്യാമ്പസ് ആരംഭിച്ചത്.

സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കോഴ്‌സുകൾ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ അഫിലിയേഷൻ ഈ കേന്ദ്രത്തിനില്ലെന്നാണ് അനൗദ്യോഗികമായുള്ള വിശദീകരണം. കോഴ്‌സ് കോ ഓർഡിനേറ്റർ ഉൾപ്പെടെ താത്കാലിക അധ്യാപകരാണുള്ളത്. നിലവിൽ ഇവിടെ 57 വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്. എന്നാൽ ഇവർ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിനൊന്നും സർവകലാശാലയുടെ ഭാഗത്ത് നിന്ന് കൃത്യമായൊരു മറുപടി ലഭിച്ചിട്ടില്ല. ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെയുള്ള കാസർഗോഡ് ജില്ലയിൽ കന്നഡ അറബിക്ക് ബി.എഡ് കോഴ്‌സുകളുള്ള ഏക കേന്ദ്രം കൂടിയാണിത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News