യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക

കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.

Update: 2021-08-17 09:24 GMT

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ആണ് യാത്രാനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.

ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. ഉച്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതിയുടെ ഒരു ഇടക്കാല ഉത്തരവിന് സാധ്യതയുണ്ടെന്നാണ് സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News