കരുവന്നൂർ ബാങ്കിലെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ലേല നടപടികൾ തുടങ്ങി

ജപ്തി ചെയ്ത 23 വസ്തുവകകൾ പരസ്യലേലം നടത്തുന്നുവെന്ന് കാണിച്ച് ബാങ്ക് പരസ്യം നൽകി

Update: 2022-03-22 01:31 GMT

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ ലേല നടപടികൾ തുടങ്ങി. ജപ്തി ചെയ്ത 23 വസ്തുവകകൾ പരസ്യലേലം നടത്തുന്നുവെന്ന് കാണിച്ച് ബാങ്ക് പരസ്യം നൽകി. 100 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനോ പ്രതികൾ ഈടുവച്ച സ്ഥലം ജപ്തി ചെയ്യാനോ ബാങ്ക് ഇനിയും തയ്യാറായിട്ടില്ല.

കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക കണക്ക്. ബാങ്കിന് നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് കൊണ്ടാണ് പത്രങ്ങളിൽ പരസ്യം നൽകിയത്. ഒന്നരക്കോടി രൂപ വരെ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേല പരസ്യം. 15 കോടി രൂപയെങ്കിലും ലേലത്തിലൂടെ കിട്ടുമെന്നാണ് ബാങ്ക് കണക്കുകൂട്ടുന്നത്. ഏപ്രിൽ 12ന് രാവിലെ 11 മണിക്കാണ് പരസ്യലേലം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിന് കനത്ത നഷ്ടമുണ്ടാക്കിയ തട്ടിപ്പുകാരെ തൊടാതെയാണ് ലേല നടപടിയെന്നതാണ് ശ്രദ്ധേയം. പൊറത്തിശ്ശേരി, മാടായിക്കോണം, മനവലശ്ശേരി, ഇരിങ്ങാലക്കുട വില്ലേജുകളിലെ സ്ഥലങ്ങൾ മാത്രമാണ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നത്.

Advertising
Advertising

പ്രതികൾ തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ വായ്പാ അധികാര പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾ ഉപയോ​ഗിച്ചാണ്. അതിനാൽ അത്‌ പിടിച്ചെടുക്കാൻ ബാങ്കിന് കഴിയില്ല. ഒരേ ഈടിന്മേല്‍ പലതവണ ഇവർ വായ്പയെടുത്തിട്ടുണ്ട്. ഇത് തട്ടിപ്പ് വായ്പകൾ തിരിച്ചുപിടിക്കുന്നതിൽ തിരിച്ചടിയാകും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News