കോളങ്ങാട്ടുപറമ്പിൽ ശശിയുടെ ചികിത്സക്കായി 6.10 ലക്ഷം രൂപ അനുവദിച്ചിരുന്നു; വിശദീകരണവുമായി കരുവന്നൂർ ബാങ്ക്

14 ലക്ഷം രൂപ നിക്ഷേപമുള്ള ശശി ബാങ്ക് പണം അനുവദിക്കാത്തതിനാൽ ചികിത്സ കിട്ടാതെ മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.

Update: 2023-10-04 15:24 GMT

തൃശൂർ: നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കരുവന്നൂർ സഹകരണ ബാങ്ക്. കോളങ്ങാട്ടുപറമ്പിൽ ശശിയുടെ ചികിത്സക്കായി അദ്ദേഹത്തിന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് പല തവണകളിലായി 6.10 ലക്ഷം രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്ന് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു.

2023 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം 1,90000 രൂപ ചികിത്സക്കായി അനുവദിച്ചിരുന്നു. ഏറ്റവും അവസാനമായി സെപ്റ്റംബർ 14ന് തുക അനുവദിച്ചപ്പോൾ ചികിത്സക്ക് ഇനിയും തുക ആവശ്യമെങ്കിൽ ഇനിയും അനുവദിക്കാമെന്നും കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ബാങ്ക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

Advertising
Advertising

രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കരുവന്നൂർ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30നാണ് മരിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി 1,90,000 രൂപ മാത്രമാണെന്നും കുടുംബം പറഞ്ഞിരുന്നു. 14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപമുള്ളത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News