നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യ മാധവന്‍ പ്രതിയാകില്ല

ദിലീപിന്‍റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും

Update: 2022-05-22 02:20 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടി ചോദിക്കില്ല. കാവ്യ മാധവന്‍ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.

ദിലീപിന്‍റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ പിൻമാറ്റം. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

Advertising
Advertising

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം തന്നെ അന്വേഷണസംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചേക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News