വിജയൻ സാർ ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വന്നിരിക്കുന്നത്, കേരളത്തിന്റെ അവകാശമാണ് ചോദിക്കുന്നത്: അരവിന്ദ് കെജ്‌രിവാൾ

കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

Update: 2024-02-08 12:52 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി നേതാക്കൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മാൻ തുടങ്ങിയവർ സമരവേദിയിലെത്തി.

രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നത് പ്രതിപക്ഷ പാർട്ടികളാണ്. കേന്ദ്ര അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇവരെ ഇന്ത്യയിലെ ജനങ്ങളായാണോ കേന്ദ്രം കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്ക് പോലും സുപ്രിംകോടതിയിൽ പോകേണ്ട ഗതികേടാണുള്ളതെന്നും കെജ്‌രിവാൾ പറഞ്ഞു.

ഇംഗ്ലീഷുകാർ പോലും ഇത്രയും പണം കൊള്ളയടിച്ചിട്ടില്ല. കേന്ദ്രം അർഹതപ്പെട്ട വിഹിതം നൽകാതെ എങ്ങനെ സംസ്ഥാനങ്ങൾ പ്രവർത്തിക്കും? ഭാര്യക്കും മക്കൾക്കും വേണ്ടി പൈസ ചോദിക്കാനല്ല വിജയൻ സാർ വന്നിരിക്കുന്നത്. ഞങ്ങളാരും കുടുംബത്തിലേക്ക് കൊണ്ടുപോകാനല്ല ഇത് ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.

ഇ.ഡിയെ ഉപയോഗിച്ച് ആളുകളെ വിചാരണ കൂടാതെ ജയിലിലടയ്ക്കുകയാണ്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു. കുറ്റം എന്തെന്ന് ആർക്കും അറിയില്ല. നാളെ കെജ്‌രിവാളും പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. കാലചക്രം തിരിയുകയാണെന്ന് ബി.ജെ.പി ആലോചിച്ചാൽ നല്ലതാണ്. നാളെ നിങ്ങൾ ഇരിക്കുന്നിടത്ത് ഞങ്ങൾ വരും. അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News