വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ്; തുടർച്ചയായ രണ്ട് ദിവസം പ്രതിദിന രോഗികൾ ആയിരത്തിന് മുകളിൽ

ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്

Update: 2022-06-02 01:38 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ് രോഗികൾ. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ 1,370 പേർക്കാണ് രോഗബാധ. ടെസ്റ്റ് പോസിറ്റീവിറ്റി 8.7 ആയി ഉയർന്നു . നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ ആക്ടീവ് കേസുകൾ 6,129 ആയി .കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെ കേരളത്തിലെ കോവിഡ് കേസുകളിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പ്രതിദിന കോവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവെച്ചിരുന്നു. ഇത് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News