മനസില്‍ മനോജ് എബ്രഹാമോ? സംസ്ഥാനത്ത് ഇന്‍ ചാര്‍ജ് ഡിജിപിക്കായി നീക്കം

യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പട്ടിക മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Update: 2025-06-28 07:09 GMT

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്‍ ചാര്‍ജ് ഡിജിപിക്കായി നീക്കം. യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ പട്ടിക മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. യുപിഎസ്‌സി പട്ടികയ്ക്ക് പുറത്തുള്ള ആളെ നിയമിക്കാനാണ് ആലോചന. ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടി.

നിതിന്‍ അഗര്‍വാള്‍, റ വാസ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു യുപിഎസ്‌സി പട്ടികയില്‍. ഇന്‍ചാര്‍ജ് ഡിജിപി മാരുള്ള മറ്റു സംസ്ഥാനങ്ങളിലെ നടപടിയും സര്‍ക്കാര്‍ പരിശോധിക്കുന്നു.

എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ആറ് പേരുടെ പേരാണ് ഡിജിപി പദവിക്കായി നല്‍കിയിരിക്കുന്നത്. സീനിയോറിറ്റി പരിഗണിച്ച് യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ ഉള്ളവരോട് സര്‍ക്കാരിന് താല്‍പര്യമില്ല. ഈ പശ്ചാത്തലത്തിലാണ് മറ്റ് ചില സംസ്ഥാനങ്ങൾ ചെയ്തപോലെ ഇൻചാർജ് ഡിജിപിയെ നിയമിക്കാൻ വേണ്ടിയുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നത്.

Advertising
Advertising

ഇതിനായി സർക്കാർ നിയമപദേശം തേടി. യുപിഎസ്സി നൽകിയ പേരുകൾക്ക് പുറമെ,മനോജ് എബ്രഹാം,സുരേഷ് രാജ് പുരോഹിത്,എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും നൽകിയിരുന്നു. എഡിജിപി മാരെക്കൂടി സംസ്ഥാന പോലീസ് മേധാവി ആക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥന സര്‍ക്കാ‍ യുപിഎസിക്ക് മുന്നിൽ വെച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു.

മനോജ് എബ്രഹാമിനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള ആലോചനയുടെ ഭാഗമായിട്ടാണ് സർക്കാർ നിയമപദേശം തേടിയത് എന്നാണ് വിവരം.മറ്റന്നാൾ രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കും.

ബി എസ് എഫിൽ ഉണ്ടായിരുന്ന സമയത്ത് കേന്ദ്രസർക്കാർ ഒഴിവാക്കിയതാണ് നിതിൻ അഗർവാളിനോടുള്ള താൽപര്യക്കുറവിന് കാരണം. കൂത്തുപറമ്പ് വെടിവെപ്പിന് നിർദ്ദേശം നൽകിയതിന്റെ പേരിൽ സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. സിപിഎം അണികൾ വൈകാരികമായി കാണുന്ന കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായ ആളെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നതിനുള്ള രാഷ്ട്രീയ പ്രശ്നമാണ് റവാഡ ചന്ദ്രശേഖറിന് വിലങ്ങ് തടിയാകുന്നത്.

യോഗേഷ് ഗുപ്തയോട് സർക്കാരിന് നേരത്തെ തന്നെ താൽപര്യക്കുറവുണ്ട്..എന്നാൽ ഇൻചാർജ് ഡിജിപി നിയമിക്കണമെങ്കിൽ പോലും യുപിഎസിയുടെ അനുമതി സർക്കാരിന് ആവശ്യമാണ്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News