'കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ട; ആവർത്തിച്ചാൽ കടുത്ത നടപടി'-നവകേരള സദസ്സിൽ ഹൈക്കോടതി

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം

Update: 2023-11-30 08:44 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ സർക്കാരിനു മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

Full View

നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. കുട്ടികളെ പങ്കെടുപ്പികണമെന്ന ഉത്തരവ് പിൻവലിച്ചുവെന്ന് സർക്കാർ അറിയിച്ചതിന് ശേഷവും മലപ്പുറത്ത് വിദ്യാർഥികളെ അണിനിരത്തിയെന്നാണ് പരാതി. ഇക്കാര്യത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം.

Summary: The Kerala High Court warns the government regarding the participation of students in the Navakerala Sadass

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News