ജനവിധി: കോര്‍പറേഷനുകളിൽ യുഡിഎഫ്
ഷൊർണൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തി
Update: 2025-12-13 04:41 GMT
തിരുവനന്തപുരം: ഷൊർണൂരിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ഷൊർണൂരിൽ നഗരസഭയിൽ 35 വാർഡുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് വിജയം. 17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 വാർഡുകളിൽ വിജയിച്ച് ബിജെപി സീറ്റ് വർധിപ്പിച്ചു .കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമല വിജയിച്ചു.
കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ ആദ്യ കാലത്ത് നേതാക്കൾ ഒളിവിൽ കഴിഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് പരാജയം. പെരുമ്പളയിലും കോളിയടുക്കത്തും യു ഡി എഫിന് അട്ടിമറി ജയം.തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണമുറപ്പിച്ചു.