ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് കൊല്ലപ്പെട്ടത്

Update: 2024-03-05 06:30 GMT
Editor : Lissy P | By : Web Desk

നിബിൻ മാക്‌സ്‌വെൽ

ജറുസലേം: ഇസ്രായേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു.   കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക്  പരിക്കേൽക്കുകയും ചെയ്തു.ഇടുക്കി സ്വദേശികളായ ബുഷ്  ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ഹിസ്ബുല്ലയെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ് മിസൈലാക്രമണം നടന്നത്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു  മൂന്ന് പേരും. നിബിന്‍റെ മരണവിവരം തങ്ങളെ അറിയിച്ചതായി കുടുംബം അറിയിച്ചു. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertising
Advertising

പരിക്കേറ്റ് ചികിത്സയിൽ ഉള്ള രണ്ടു പേരുടെ നിലഗുരുതരമെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോർജിനെ പേട്ട ടിക്വയിലെ ബെയ്ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.  മെൽവിന് നിസ്സാര പരിക്കുകളാണുള്ളത്. വടക്കൻ ഇസ്രായേലി നഗരമായ സഫേദിലെ സീവ് ആശുപത്രിയിൽ ചികിത്സയിലാണ്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News