'കാല്‍ക്കുലേറ്റര്‍' മുതല്‍ സ്‌നാപ്ചാറ്റ് വരെ; രക്ഷകര്‍ത്താക്കള്‍ ജാഗ്രതപാലിക്കേണ്ട 21 ആപ്പുകളുടെ പേര് പുറത്തുവിട്ട് പൊലീസ്

സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Update: 2021-06-13 15:55 GMT

കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള 21 ആപ്പുകളുടെ പേരുകള്‍ പുറത്തുവിട്ട് പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പൊലീസ് ആപ്പുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സുപരിചിതമായ ആപ്പുകള്‍ക്കൊപ്പം കാല്‍ക്കുലേറ്റര്‍% പോലുള്ള പൊതുവെ ആളുകള്‍ക്ക് അറിയാത്ത ആപ്പുകളെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് ഓരോ ആപ്പിന്റെയും ഉപയോഗവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം എന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising



Full View

 


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News