കനത്ത മഴ; പി.എസ്.സി പരീക്ഷകൾ മാറ്റി

ഒക്ടോ 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്

Update: 2021-10-18 10:33 GMT

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റി. ഒക്ടോ: 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്.പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് പരീക്ഷകൾ നീട്ടി ഉത്തരവിറക്കിയത്. മഴയെത്തുടര്‍ന്ന  പ്ലസ്‌വൺ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News