സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും;പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

തിങ്കളാഴ്ച മുതൽ അതി ശക്തമായ മഴക്ക് സാധ്യത

Update: 2021-10-10 00:53 GMT

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അതി ശക്തമായ മഴക്കാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കൾ മുതൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ രാത്രികാല യാത്ര നിരോധിച്ചതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News