കോവിഡ് പ്രതിരോധത്തിന് പ്രാധാന്യം; വന്‍കിട പദ്ധതികളില്ല

എന്നാല്‍ കഴിഞ്ഞ ബജറ്റിലെ വന്‍കിട പ്രഖ്യാപനങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല

Update: 2021-06-04 06:50 GMT
Editor : Jaisy Thomas | By : Web Desk

വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാതെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റിലെ വന്‍കിട പ്രഖ്യാപനങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല.

ഇത് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ശബരിമല വിമാനത്താവളത്തിനും ഹൈസ്പീഡ് റെയിലിനും പണം നീക്കിവെയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോവിഡ് പ്രതിരോധത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും തീരദേശ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളുമില്ല.അതിന്‍റെ കാരണവും മന്ത്രി ബജറ്റില്‍ വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ ബജറ്റ് നടപ്പാക്കുമെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ജനുവരിയില്‍ തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യക്തം. ബജറ്റ് പ്രഖ്യാപനങ്ങള്‍ ചുരുക്കിയപ്പോള്‍ അത് സംസ്ഥാനവളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം പങ്ക് വയ്ക്കുന്നത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News