'തിരുവനന്തപുരത്തെ ക്ഷേത്രം മുഗളൻമാർ തകർത്തു; കടന്നലുകളെ ഇളക്കിവിട്ടപ്പോൾ സ്ഥലംവിട്ടു'; വിചിത്ര വാദവുമായി വീഡിയോ

കടൽമാർഗമെത്തിയ മുഗളൻമാർ പ്രതിഷ്ഠകൾ നശിപ്പിച്ചെന്നാണ് 'സങ്കൽപ'മെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു.

Update: 2023-08-07 08:03 GMT

തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ ശിവക്ഷേത്രം മുഗളൻമാർ തകർത്തിരുന്നുവെന്ന വിചിത്ര വാദവുമായി വീഡിയോ. 'പഴമയെ തേടി' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിന് അഭിമുഖമായാണ് ക്ഷേത്രം നിലനിൽക്കുന്നത്. കടൽ മാർഗമെത്തിയ മുഗളർ ക്ഷേത്രം ആക്രമിച്ചുവെന്നാണ് വീഡിയോയിൽ പറയുന്നത്.

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ക്ഷേത്രം ആക്രമിച്ച മുഗളർ പ്രതിഷ്ഠകൾ നശിപ്പിച്ചെന്നാണ് 'സങ്കൽപമെന്ന്' ഭാരവാഹികൾ പറയുന്നു. ക്ഷേത്ര കവാടത്തിലുണ്ടായിരുന്ന ദ്വാരപാലകരുടെ രൂപം എടുത്തുകൊണ്ടുപോയി. ഒന്നിന്റെ കണ്ണും മൂക്കും വെട്ടിനശിപ്പിച്ചു. ക്ഷേത്രത്തിന് അകത്തുണ്ടായിരുന്ന വലിയ രണ്ട് എണ്ണ സംഭരണികളിൽ ഒന്ന് അടിച്ചുപൊട്ടിച്ചു. ക്ഷേത്രത്തിലെ കൊടിമരം തകർത്ത മുഗളർ അത് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഒടുവിൽ അത് കായലിൽ തള്ളിയിട്ട് നശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള തെങ്ങിൽ ഒരു വലിയ കടന്നൽകൂടുണ്ടായിരുന്നു. ആളുകൾ കല്ലെറിഞ്ഞ് കടന്നലുകളെ ഇളക്കിവിട്ടപ്പോൾ അതിന്റെ കുത്ത് സഹിക്കാനാവാതെയാണ് മുഗളൻമാർ സ്ഥലംവിട്ടതെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

Advertising
Advertising

Full View

മുഗളൻമാർ കേരളത്തിൽ വന്നിട്ടുപോലുമില്ലെന്ന ചരിത്ര വസ്തുത പൂർണമായും അവഗണിച്ചുകൊണ്ടാണ് വ്യാജപ്രചാരണം. നിരവധിപേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. മുഗളൻമാർ എന്നാൽ കേരളത്തിൽ വന്നതെന്ന ചോദ്യത്തിന് പകരം ഈ വ്യാജ പ്രചാരണം ശരിവെക്കുന്ന തരത്തിലാണ് ഭൂരിഭാഗം ആളുകൾ കമന്റ് ചെയ്തിരിക്കുന്നത് എന്ന ശ്രദ്ധേയമായ വസ്തുത.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News