കേരള സർവകലാശാല താൽക്കാലിക വി.സിയായി ഡോ. മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു

ഈ ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് മോഹനൻ കുന്നുമ്മൽ

Update: 2022-10-25 05:52 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസിലറായി ഡോ. മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു. നിലവിലുള്ള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ  ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് താൽക്കാലിക വൈസ് ചാൻസിലറായി ചുമതലയേറ്റ ശേഷം മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.'പഠിച്ച സർവകലാശാലയിൽ വൈസ് ചാൻസലർ ആകാൻ സാധിച്ചു. ഇത്ര വലിയ സർവകലാശാല തനിക്കൊരു പാഠശാലയാണെന്നും അദ്ദേഹം പറഞ്ഞു.

2018 ഒക്ടോബർ 24നാണ് വി.പി മഹാദേവൻ പിള്ള വൈസ് ചാൻസലറായി നിയമിതനായത്.കേരള സർവകലാശാല വി.സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്.​

Advertising
Advertising

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. മോ​ഹ​ന​ൻ കുന്നുമ്മൽ പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​ വി​ഭാ​ഗം മേ​ധാ​വി​യായിരുന്നു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദീ​ർ​ഘ​കാ​ലം റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2016ൽ ​മ​​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഇ​ന്ത്യ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​മേ​ജി​ങ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്​ സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ മി​ക​ച്ച ഡോ​ക്ട​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News