കേരളവർമ തെരഞ്ഞെടുപ്പ് കേസ്; പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി

കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Update: 2023-11-06 07:50 GMT
Advertising

കൊച്ചി: കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി. രണ്ട് ടാബുലേഷൻ നടന്നെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം. ഇപ്പോഴുള്ള രേഖകൾ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേരള വർമ കോളജിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News