കെ.എഫ്.സിയുടെ വായ്പാ ആസ്തി 5 വർഷം കൊണ്ട് 10,000 കോടി രൂപയാക്കുമെന്ന് ധനമന്ത്രി

കെ.എഫ്.സി വഴി നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2021-12-23 01:13 GMT

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ വായ്പാ ആസ്തി 5 വർഷം കൊണ്ട് പതിനായിരം കോടി രൂപയാക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. കെ.എഫ്.സി വഴി നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സംരഭകര്‍ക്കുള്ള വായ്പാ അനുമതി പത്രങ്ങളും വിതരണം ചെയ്തു.

ഈ വർഷം നവംബർ 5ന് പ്രഖ്യാപിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇതിനോടകം 133 വായ്പകൾ അനുവദിച്ചു. കുറഞ്ഞ പലിശയിലും ലളിതമായ വ്യവസ്ഥകളിലും കെ.എഫ്.സിയിലൂടെ സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽ നിന്ന് 1 കോടി രൂപയായി ഉയർത്തി. പലിശ നിരക്ക് 7 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു. സംരംഭകർക്കുള്ള പരിശീലനവും കെ.എഫ്.സി നൽകുന്നുണ്ട്. സ്റ്റാർട്ടപ്പ് കേരള പദ്ധതിയിലൂടെ 20 ഓളം സംരംഭങ്ങൾക്കായി 24 കോടി ഇതുവരെ അനുവദിച്ചു. ഈ സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News