3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു കിറ്റെക്സ് പിന്‍മാറിയേക്കും; സമവായ സാധ്യതകൾ മങ്ങുന്നു

കിറ്റെക്സിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം

Update: 2021-07-06 02:48 GMT

സർക്കാരും കിറ്റെക്‌സും തമ്മിലുള്ള സമവായ സാധ്യതകൾ മങ്ങുന്നു. 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നു കിറ്റെക്സ് പിന്മാറുമെന്നു ഉറപ്പായി . കിറ്റെക്സിന്‍റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം . ഇതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കോൺഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സിൽ വിവിധ വകുപ്പുകൾ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി രാജീവ്‌ ഇന്നലെ പറഞ്ഞത് . കിറ്റെക്‌സുമായി തെന്നിയ സർക്കാർ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കലാണു ലക്ഷ്യമിടുന്നത് . കിറ്റെക്സിന്‍റെ നടത്തിപ്പിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോൺഗ്രസ് പി.ടി തോമസ് എം.എൽ.എയും രംഗത്തെത്തിയിരുന്നു.

Advertising
Advertising

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിരന്തരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ കിറ്റെക്സ് എം.ഡി ഉറച്ചുനിൽക്കുകയാണ് . തമിഴ്നാട് തെലങ്കാന ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപത്തിന് ക്ഷണമുണ്ടെന്നു കിറ്റെക്സ് എംഡി പറയുന്നു . അതിനിടെ കിറ്റെക്സ് സ്ഥാപനത്തിലെ തൊഴിലാളികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമവായ ചർച്ചാ സാധ്യതകൾ മങ്ങിയതോടെ 3500 കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത അടഞ്ഞ അധ്യായമാണെന്ന് കിറ്റെക്സ് എം.ഡിയുടെ വാക്കുകളിൽ വ്യക്തമാണ് . പദ്ധതിയിൽ നിന്നു പിന്മാറുന്നതോടെ കേരളത്തെ കിറ്റെക്സ് അപകീർത്തിപ്പെടുത്തിയെന്ന വാദം ഉയർത്തിയാകും സർക്കാരിന്‍റെ പ്രതിരോധം . വിഷയത്തിൽ പ്രതിപക്ഷ നിലപാടും ശ്രദ്ധേയമാകും.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News