'ആര്‍എംപി അപ്രസക്തമായെന്ന് പറയുന്ന സിപിഎം നേതാക്കളെ കണ്ണ് തുറന്ന് കാണാന്‍ ക്ഷണിക്കുകയാണ്': കെ.കെ രമ

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടിപിക്ക് വേണ്ടിയാണ് ജനങ്ങള്‍ മുന്നണിയെ വിജയിപ്പിച്ചതെന്നും രമ മീഡിയവണിനോട് പറഞ്ഞു

Update: 2025-12-13 11:03 GMT

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആര്‍എംപി അപ്രസക്തമായെന്ന് പറയുന്ന സിപിഎം നേതാക്കളെ കണ്ണ് തുറന്ന് കാണാന്‍ ആഗ്രഹിക്കുകയാണെന്ന് കെ.കെ രമ. അതിശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഒഞ്ചിയത്ത് 12 സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ക്കായി. രാഷ്ട്രീയം പറയാന്‍ പോലുമാകാതെ എല്‍ഡിഎഫ് അധപതിച്ചുവെന്നും അവര്‍ക്ക് വലിയ തിരിച്ചടിയായെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.

'അതിശക്തമായ തിരിച്ചുവരവാണ് ഞങ്ങള്‍ നടത്തിയത്. ആര്‍എംപി അവസാനിച്ചുവെന്നാണ് പലരും പറഞ്ഞത്. ഇവിടെ സ്വന്തം ചിഹ്നം പോലും ഉപയോഗിക്കാതെ സ്വതന്ത്രചിഹ്നത്തിലാണ് സിപിഎം മത്സരിച്ചത്. രാഷ്ട്രീയം പറയാന്‍ പോലും സാധിക്കാതെ സിപിഎം അധപതിച്ചതായാണ് ചിത്രം തെളിഞ്ഞിരിക്കുന്നത്.'

Advertising
Advertising

'ശക്തമായ ഭരണഘടനാ വിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. അവസാന പൊടിക്കൈകള്‍ പോലും ഏല്‍ക്കാതിരിക്കുന്ന സ്ഥിതിയാണുള്ളത്. കേരളത്തിലുടനീളം നിലനില്‍ക്കുന്ന അതിശക്തമായ ഭരണഘടനാ വിരുദ്ധവികാരമാണ് വോട്ടായി മാറിയത്. ആര്‍എംപി അവസാനിച്ചുവെന്ന് പറഞ്ഞ സിപിഎം നേതാക്കളെ ക്ഷണിക്കുകയാണ്. കണ്ണ് തുറന്ന് അവര്‍ കാണട്ടെ.'

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് ഫലവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടിപിക്ക് വേണ്ടിയാണ് ജനങ്ങള്‍ മുന്നണിയെ വിജയിപ്പിച്ചതെന്നും രമ മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News