കൊച്ചിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന; ഇടപാടിനെത്തിയ എട്ടുപേർ പിടിയിൽ

55 ഗ്രാം എംഡിഎംഎ പിടികൂടി

Update: 2022-02-15 03:34 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി ഇടപ്പള്ളി മാമംഗലത്തെ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന. മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരി ഇടപാടിനെത്തിയ എട്ടുപേർ പിടിയിലായിട്ടുണ്ട്.  ലഹരി മരുന്ന് വിൽക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. സംഘത്തിൽ ഒരു യുവതിയുമുണ്ട്. ആലുവ സ്വദേശി റെച്ചു റഹ്മാൻ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവർ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertising
Advertising

കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.   ഇന്ന് പുലർച്ചെയാണ് മിന്നൽ പരിശോധന നടത്തിയത്. നൈജീരിയൻ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികൾക്ക് എ൦ഡിഎ൦എ ലഭിച്ചത് ബെംഗളൂരുവിൽ നിന്ന് എന്നാണ് മൊഴി.  പ്രതികൾ നേരത്തെ ഗൾഫിൽ ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഗൾഫിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പ്രതികൾ എം.ഡി.എം.എക്ക് പുറമെ കഞ്ചാവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇവരുടെ നീക്കം എക്‌സൈസ് പരിശോധിച്ചുവരികയായിരുന്നു. തുടർന്നാണ് പുലർച്ചെ പരിശോധന നടത്തിയത്.ഹോട്ടലുകളിലെ മൂന്ന് മുറികളിലായാണ് ഇടപാടുകൾ നടന്നിരുന്നത്.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News