കൊറിയർ സ്ഥാപനം വഴി ലഹരി കടത്ത്: കൊച്ചിയിൽ രണ്ട് പേർ കൂടി പിടിയിൽ

കേസിൽ ചെങ്ങമനാട് സ്വദേശി അജ്മലിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു

Update: 2022-10-06 13:35 GMT

കൊച്ചി: കൊച്ചിയിൽ കൊറിയർ സ്ഥാപനം വഴി ലഹരി കടത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ.എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് അഫ്സൽ നെടുമ്പാശേരി സ്വദേശി വിഷ്ണു എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.

ചെങ്ങമനാട് സ്വദേശി അജ്മലിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്‌സലായി വന്ന എംഡിഎംഎ കൈപ്പറ്റി പോകുന്ന വഴിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടമശ്ശേരി കൊറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.

രണ്ട് സ്ഥലത്തേക്കും അയച്ചത് മുംബൈയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. അഫ്‌സലാണ് അജ്മലിന് മുംബൈയിൽ നിന്ന് ലഹരി എത്തിക്കാൻ സഹായിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News