കൊച്ചി കപ്പലപകടം; മുഴുവനാളുകളും സുരക്ഷിതർ
24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്.
Update: 2025-05-25 00:35 GMT
കൊച്ചി: കൊച്ചിയിലെ കപ്പലപകടത്തിൽ ഉൾപ്പെട്ട മുഴുവനാളുകളും സുരക്ഷിതർ. 24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്. 21പേരെ നേവിയുടെയും നാവികസേനയുടെയും കപ്പലുകളിലേക്ക് മാറ്റി.
ജീവനക്കാർക്ക് ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല. കപ്പലിലെ വസ്തുക്കൾ നാളെ രാവിലെ മുതൽ മാറ്റും.
ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞത്തു നിന്നും കൊച്ചി തുറമുഖത്തേക്ക് തിരിച്ച എംഎസ്സി എൽസ3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്നും അപകടരമായ വസ്തുക്കളടങ്ങിയ ഏട്ട് കണ്ടെയ്‌നറുകൾ കടലിലേക്ക് ഒഴുകിപ്പോയിരുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, തിരുവനന്തപുരം, തൃശൂർ, കൊച്ചി, ആലപ്പുഴ തീരത്താണ് ജാഗ്രതാ നിർദേശം.