കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി; ഭൂമി ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തീകരിക്കും

പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിൽ നിന്നായി 1843 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഏറ്റെടുക്കേണ്ടത്.

Update: 2021-10-01 02:46 GMT
Editor : Suhail | By : Web Desk

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കൽ ഈ വര്‍ഷത്തോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി പി.രാജീവ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEML ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയത്. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിൽ നിന്നായി 1843 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഏറ്റെടുക്കേണ്ടത്.

Advertising
Advertising

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയതിൽ ഉപയോഗിക്കാതെ കിടക്കുന്ന 226 ഏക്കർ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായു മന്ത്രി അറിയിച്ചു. വിഷയം കേന്ദ്ര സർക്കാറുമായി ചർച്ച നടത്തി.

അതേസമയം ജില്ലയിലെ വ്യവസായികളിൽ നിന്നും പ്രധാനമായും ഉയർന്ന പരാതി, ബാങ്കുകൾ പലവിധ കാരണങ്ങൾ പറഞ്ഞ് വായ്‌പ അനുവദിക്കുന്നില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തിന് പതിമൂന്നാം തീയതി ബാങ്ക് മേധാവികളുടെയും, സംരംഭകരുടെയും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എം.എൽ.എ മാരുടെ യോഗവും വ്യവസായ പ്രമുഖരുടെ യോഗവും ചേർന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News