കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് ഷിദ ജഗത്തിന്

10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

Update: 2023-12-20 08:05 GMT

കണ്ണൂർ: തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡയവൺ കോഴിക്കോട് ബ്യൂറോ സെപ്ഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന്. 'ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ' എന്ന വാർത്തയാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 25ന് തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽ ചേരുന്ന മാധ്യമപ്രവർത്തക കുടുംബസംഗമത്തിൽ മുൻ മന്ത്രി ഇ.പി ജയരാജൻ പുരസ്‌കാരം സമർപ്പിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News