ആള്‍പ്പാർപ്പില്ലാത്ത കോടിയേരിയുടെ വീടിന് ഇപ്പോഴും പൊലീസ് കാവല്‍

സ്ഥിരമായി ആള്‍പ്പാര്‍പ്പില്ലാത്ത ഈ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ എത്താറില്ല

Update: 2023-02-16 14:02 GMT
Advertising

തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍റെ വീടിന്‍റെ കാവല്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍.  നന്ദാവനം എ ആര്‍ ക്യാമ്പിലെ ഒരു എഎസ്ഐഎയും നാല് പൊലീസുകാരെയുമാണ് നാലരമാസമായി ഗാര്‍ഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. 

മരുതന്‍കുഴിയിലെ പൂട്ടിക്കിടക്കുന്ന വീടിനാണ് പൊലീസ് കാവല്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചിന്ത ഫ്ലാറ്റിലും മകന്‍ ബിനീഷ് കോടിയേരി പിടിപി നഗറിലെ വീട്ടിലുമാണ് താമസിക്കുന്നത്.ഇടയ്ക്ക് മാത്രമാണ് ഇവര്‍ വീട്ടിൽ വരാറുള്ളത്.

കോടിയേരി അന്തരിച്ചതോടെ കാവല്‍ പിന്‍വലിക്കണമെന്ന് നന്ദാവനം എ ആര്‍ ക്യാമ്പ് കമാണ്ടന്‍റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തിരുവനന്തപുരം സിറ്റിയിലെ പല പൊലീസ് സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് പൊലീസുകാരില്ലാതെ വലയുകയും പല ഉദ്യോഗസ്ഥരും ഇരട്ടിപ്പണി എടുക്കുകയും ചെയ്യുമ്പോഴാണ് അഞ്ചു പൊലീസുകാരുടെ കള്ളപ്പണി.

ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ ഇവിടേക്ക് ഡ്യൂട്ടിക്കായി എത്താറില്ലെന്നതും വസ്തുതയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News