കൊടുവള്ളി പന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം

പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പേരെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്

Update: 2022-09-29 02:56 GMT

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പേരെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനം.

ഇന്നലെ രാവിലെ ഇന്‍റര്‍വെല്‍ സമയത്ത് സ്കൂളിലെ ശുചിമുറിയില്‍ വെച്ചായിരുന്നു മര്‍ദനം. പത്തോളം വിദ്യാര്‍ഥികള്‍ സംഘമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ഥികളെ അധ്യാപകരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇര്‍ഫാന്‍റെ തലക്ക് മുറിവേറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മില്‍‌ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്കൂളിലെ ഇടവേള സമയം ക്രമീകരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഇടവേള സമയത്താണ് പ്ലസ് ടു വിദ്യാര്‍ഥികളെത്തി അക്രമം നടത്തിയത്. പൊലീസില്‍ പരാതി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News