കൊല്ലത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; പ്രചാരണത്തില്‍ മുന്നേറി പ്രേമചന്ദ്രനും മുകേഷും

കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളുടെ നേർചിത്രമാകുമെന്നതിൽ മൂന്ന് മുന്നണികൾക്കും എതിരഭിപ്രായമില്ല

Update: 2024-03-26 02:28 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: എൻ.ഡി.എ സ്ഥാനാർഥിയായി നടൻ ജി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചതോടെ കൊല്ലത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കൃഷ്ണകുമാറിലൂടെ ഭൂരിപക്ഷ സമുദായ വോട്ട് പരമാവധി സമാഹരിക്കാനാകുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നത്. അടിസ്ഥാന വോട്ടുകളിൽ വിള്ളലുണ്ടാകില്ലെന്നാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ വിലയിരുത്തൽ.

സിറ്റിങ് എം.പി എൻ.കെ പ്രേമചന്ദ്രനും കൊല്ലം എം.എൽ.എയും നടനുമായ എം. മുകേഷും പ്രചാരണത്തില്‍ ബഹുദൂരം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടാണ് ബി.ജെ.പിക്കു ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷവും. ഇതു പരമാവധി വർധിപ്പിക്കുകയാണ് കൃഷ്ണകുമാറിന്റെ ദൗത്യം. ഭൂരിപക്ഷ സമുദായത്തിന്റെ മണ്ഡലത്തിലെ സ്വാധീനം ഗുണം ചെയ്യുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.

എതിരാളികളായി താരസ്ഥാനാർഥികൾ മത്സരിക്കുന്നത് തങ്ങളുടെ ജയത്തെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായ എൻ.കെ പ്രേമചന്ദ്രന് മണ്ഡലത്തിലുള്ള സ്വീകാര്യത വോട്ടായി മാറുമെന്നതുതന്നെയാണ് ആത്മവിശ്വാസം. പരമാവധി വോട്ടർമാരെ നേരിൽകാണുകയാണ് യു.ഡി.എഫ് സ്ഥാനാർഥി.

നിയമസഭാ തെരഞ്ഞെടുപ്പിലെ 95,000 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞാൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് എൽ.ഡി.എഫ് ക്യാംപ് കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളുടെ നേർചിത്രമാകുമെന്നതിൽ മൂന്ന് മുന്നണികൾക്കും എതിരഭിപ്രായമില്ല. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന എം.പിയും സിറ്റിങ് എം.എൽ.എയും നടനും സ്ഥാനാർഥികളാകുമ്പോൾ വാശിയേറിയ മത്സരം ഉറപ്പാണ്.

Summary: Actor G Krishnakumar announced as NDA candidate in Kollam; NK Premachandran and Mukesh advances in the election campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News