തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവം: ഭർതൃമാതാവിനെതിരെ കേസ്

യുവതിയുടെ ഭർത്താവ് പ്രതീഷ് ലാൽ,ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്

Update: 2022-10-08 14:23 GMT

കൊല്ലം: തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ ഭർത്താവ് പ്രതീഷ് ലാൽ,ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സ്ത്രീധന പീഡന നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയം തഴുത്തല പി.കെ ജങ്ഷൻ ശ്രീനിലയത്തിൽ ഡി.വി അതുല്യയ്ക്കും മകനുമാണ് അർധരാത്രി ദുരനുഭവം നേരിടേണ്ടി വന്നത്. സ്‌കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തിറങ്ങിയ യുവതിയെ ഗേറ്റ് പൂട്ടി പുറത്തിറക്കുകയായിരുന്നു.

Advertising
Advertising

രാത്രി 11.30 വരെ ഗേറ്റിന് പുറത്തു നിന്ന ഇവർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതിൽ കടന്ന് സിറ്റൗട്ടിലെത്തി. രാത്രി മുഴുവൻ സിറ്റൗട്ടിലാണ് ഇരുവരും കഴിച്ചുകൂട്ടിയത്.സ്ത്രീധനം കൂടുതൽ ചോദിച്ചും കാർ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

Full View

പതിനേഴ് മണിക്കൂറാണ് യുവതി കുഞ്ഞുമായി വീടിന് പുറത്ത് നിന്നത്. സംഭവത്തിൽ പൊലീസ് ഇടപെടുകയും ഭർതൃമാതാവിനെ ബന്ധുവീട്ടിൽ താമസിപ്പിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. നടപടികളുമായി മുന്നോട്ട് പോകുമെന്നും വസ്തുതർക്കവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിൽ നിന്നും പിന്മാറില്ലെന്നും യുവതി അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News