'അവനാ എന്നെ നോക്കുന്നത്, പരാതിയില്ല': മകൻ മർദിച്ചതിൽ അമ്മയുടെ പ്രതികരണം

'എന്നെ തള്ളി താഴെയിട്ടുള്ളൂ, അവനാ എന്നെ ഇപ്പോൾ നോക്കുന്നത്. എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. എനിക്കൊരു പരാതിയുമില്ല'-

Update: 2022-04-11 10:15 GMT

കൊല്ലം: ചവറയിൽ തന്നെ മർദിച്ചതിൽ പരാതിയില്ലെന്ന് അമ്മ. തന്നെ ക്രൂരമായി മർദിച്ചിട്ടില്ലെന്ന് ചവറ സ്വദേശി ഓമന പറഞ്ഞു. എന്റെ മകനെ എനിക്ക് ആവശ്യമുണ്ടെന്നും ആശുപത്രി കിടക്കയിൽ നിന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

'എന്നെ തള്ളി താഴെയിട്ടുള്ളൂ, അവനാ എന്നെ ഇപ്പോൾ നോക്കുന്നത്. എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. എനിക്കൊരു പരാതിയുമില്ല'- ഓമന പറഞ്ഞു. പൊലീസിനോടും ഇതെ കാര്യം തന്നെയാണ് അമ്മ മൊഴിയായി നൽകിയത്. അതേസമയം ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. 

84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റിരുന്നു.  അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ.

Advertising
Advertising

നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെയും സമാനമായ രീതിയിൽ മർദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാൻ ശ്രമിക്കുമ്പോൾ മർദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറയുന്നു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News