യുവതികളുടെ ആത്മഹത്യാ കുറിപ്പ്: അന്വേഷണം വീണ്ടും രേഷ്മയിലേക്ക്, കാമുകനെ കണ്ടെത്താനായില്ല

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Update: 2021-06-26 01:25 GMT

ഇത്തിക്കരയാറ്റിൽ ചാടിയ രണ്ട് യുവതികളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും. ഇരുവരും ജീവനൊടുക്കിയതോടെ കേസിന്‍റെ അന്വേഷണം വീണ്ടും കുഞ്ഞിന്റെ അമ്മ രേഷ്മയിലേക്ക് എത്തി.

കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി രേഷ്മയുടെ ഭർത്താവിന്‍റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്‍റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരാണ് ഇന്നലെ ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലുള്ള ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്കരിക്കും.

Advertising
Advertising

രേഷ്മ ആര്യയും ഗ്രീഷ്മയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഗര്‍ഭിണിയായതും കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചതും രേഷ്മ മറച്ചുവച്ചതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. രേഷ്മയുടെ കാമുകനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മരിച്ച ആര്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പാരിപ്പളളി പൊലീസ് ശ്രമിച്ചത്. ആര്യയുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്പര്‍ മുഖേനയായിരുന്നു രേഷ്മയുടെ സമൂഹ മാധ്യമങ്ങളിലെ ബന്ധങ്ങള്‍. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മയുടെ കാമുകനെ കണ്ടെത്താനായിട്ടില്ല. രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ഇരുവര്‍ക്കും അറിയാമായിരുന്നുവെന്ന പൊലീസ് നിഗമനം ശരിവെയ്ക്കുന്നതായിരുന്നു ആര്യയുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ്.

രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങൾ ആത്മഹത്യാ കുറുപ്പിൽ ഉണ്ട്. എന്നാല്‍ ഇരുവരും ജീവനൊടുക്കിയതോടെ കേസിന്‍റെ അന്വേഷണം വീണ്ടും കുഞ്ഞിന്റെ അമ്മ രേഷ്മയിലേക്ക് എത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞ് ഒരു തടസമാണെന്ന് മനസിലാക്കിയ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുഞ്ഞ് മരിച്ചു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News