നായ്ക്കളെ അഴിച്ചുവിട്ടു, വടിവാൾ വീശി അമ്മയെ കൊല്ലുമെന്ന് ഭീഷണി; ഒടുവിൽ സജീവനെ കീഴടക്കി പൊലീസ്

കൊല്ലം ചിതറ സ്വദേശി സജീവനാണ് നായ്ക്കളെ അഴിച്ചുവിട്ടും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത്.

Update: 2023-01-07 11:10 GMT

കൊല്ലം: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പൊലീസിനെ വെല്ലുവിളിച്ചയാളെ ഒടുവിൽ സാഹസികമായി കീഴടക്കി. കൊല്ലം ചിതറ സ്വദേശി സജീവനാണ് നായ്ക്കളെ അഴിച്ചുവിട്ടും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത്. പൊലീസ് വീട്ടിൽ കയറിയാൽ അമ്മയെ കൊല്ലുമെന്ന് സജീവൻ ഭീഷണിപ്പെടുത്തുകയായിരുന്നു.

തന്റെ വീടിന് സമീപം പലരും താമസിക്കുന്ന സ്ഥലം തനിക്ക് അവകാശപ്പെട്ടതാണെന്നാണ് സജീവന്റെ വാദം. വടിവാളുമായി അയൽവീടുകളിലെത്തി ഇയാൾ പ്രശ്‌നമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിലെത്തി സജീവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് ഇയാൾ അവരെ ആക്രമിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ പിന്തിരിപ്പിച്ചത്.

Advertising
Advertising

പൊലീസ് പിടികൂടാനെത്തിയപ്പോഴാണ് സജീവൻ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സജീവൻ കൂടുതൽ പ്രകോപിതനാവുകയായിരുന്നു. കുപ്പിയും ഗ്ലാസുമെടുത്ത് ഇയാൾ പൊലീസിനെ എറിഞ്ഞു. ആദ്യം അമ്മയും ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒടുവിൽ പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങി അമ്മ പുറത്തിറങ്ങി. ഇതിന് പിന്നാലെ വീടിനകത്ത് കയറിയ പൊലീസ് സജീവനെ കീഴടക്കുകയായിരുന്നു.

Full View

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News