ട്രാക്കിൽ വീണ ഫോൺ എടുക്കുന്നതിനിടെ ട്രെയിനിടിച്ചു: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

കുന്നിക്കോട് സ്വദേശിനി സജിന, വിളക്കുടി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത്.

Update: 2022-09-16 15:21 GMT
Advertising

കൊല്ലം ആവണീശ്വരം റെയിൽവെ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ട് മരണം. കുന്നിക്കോട് സ്വദേശിനി സജിന, വിളക്കുടി പഞ്ചായത്ത് അംഗം റഹീംകുട്ടി എന്നിവരാണ് മരിച്ചത്. ട്രാക്കിൽ വീണ മൊബൈൽ ഫോൺ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ട്രാക്കിലേക്ക് വീണു. ഇത് എടുത്തു നൽകാനാണ് കുന്നിക്കോട് സ്വദേശിനി സജിന ട്രാക്കിൽ ഇറങ്ങിയത്. പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ട റഹീംകുട്ടി സജിനയെ പിടിച്ചു കയറ്റാനായി ട്രാക്കിലേക്ക് ഇറങ്ങി. ട്രെയിൻ തട്ടിയ ഇരുവരും തല്‍ക്ഷണം മരിച്ചു.

പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം നാളെ സംസ്കരിക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News