കോഴിക്കോട് കോർപറേഷനിൽ അനധികൃത കെട്ടിട നമ്പർ നൽകിയ കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും

കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടത്തിന് നമ്പർ നൽകിയ കേസിൽ രണ്ട് കോർപറേഷൻ ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് അറസ്റ്റിലായത്. തൊഴിൽ വിഭാഗം ക്ലർക്ക് അനിൽകുമാർ കെട്ടിട നികുതി വിഭാഗം ക്ലർക്ക് സുരേഷ് എന്നിവർക്കെതിരെ കോർപറേഷൻ ഇന്ന് നടപടിയെടുക്കും.

Update: 2022-06-27 01:17 GMT
Advertising

കോഴിക്കോട്: കോർപറേഷനിൽ അനധികൃത കെട്ടിട നമ്പർ നൽകിയ കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളാകും. കേസിൽ കോർപറേഷൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് കോർപ്പറേഷൻ നടപടിയെടുക്കും.കോഴിക്കോട് കോർപറേഷൻ പരിധിയിൽ ആറ് കെട്ടിടങ്ങളിലായി 15 കെട്ടിട നമ്പറുകൾ അനധികൃതമായി നൽകിയ സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടത്തിന് നമ്പർ നൽകിയ കേസിൽ രണ്ട് കോർപറേഷൻ ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് അറസ്റ്റിലായത്. തൊഴിൽ വിഭാഗം ക്ലർക്ക് അനിൽകുമാർ കെട്ടിട നികുതി വിഭാഗം ക്ലർക്ക് സുരേഷ് എന്നിവർക്കെതിരെ കോർപറേഷൻ ഇന്ന് നടപടിയെടുക്കും. വ്യാപകമായ അഴിമതി കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇടനിലക്കാർ വഴിയാണ് വിവിധ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേടുകൾ നടത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഓരോ ഇടപാടിലും ഉണ്ടായത്. ക്രമക്കേടിൽ കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സെക്രട്ടറിക്ക് സമർപ്പിക്കും.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങളാണ് ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയത്. നിർമാണാനുമതി നൽകുന്ന സോഫ്റ്റ്‌വെയർ പാസ്‌വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയതെന്നാണ് വിലയിരുത്തൽ. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാലും അനധികൃത നിർമാണങ്ങളാണ് ക്രമവൽക്കരിച്ചത്. കൂടുതൽ ഉദ്യോഗസ്ഥർ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികളാവാനാണ് സാധ്യത.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News