കോഴിക്കോട്ട് സി.പി.എം ഓഫീസ് കത്തിച്ച നിലയിൽ

ആക്രമണത്തിനു പിന്നിൽ കോൺഗ്രസ്സെന്ന് സിപിഎം

Update: 2022-06-16 09:09 GMT
Editor : afsal137 | By : Web Desk

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം ഓഫീസ് കത്തിച്ച നിലയിൽ. വാല്യക്കോട് ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കത്തിച്ചത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്നാണ് സിപിഎം പ്രവർത്തകരുടെ ആരോപണം. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലെ ജനലുകളും വാതിലുകളും ഫർണിച്ചറുകളുമെല്ലാം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഓഫീസ് കത്തിക്കൊണ്ടിരിക്കുന്ന സമയത്ത് വഴിയാത്രക്കാരാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News