കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു
കുന്ദമംഗലത്ത് നിന്നായിരുന്നു അപകടം
Update: 2021-11-03 07:08 GMT
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നായിരുന്നു അപകടം. തിരുവമ്പാടിയിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്.
വണ്ടിയുടെ ഗിയർ ബോക്‌സിനടുത്ത് നിന്ന് പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് പൊലീസ് എത്തി പരിശോധന നടത്തി. എൻജി തകരാറാണ് തീപിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബസിന്റെ പകുതി ഭാഗത്തെ സീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്.