തെരുവുനായ ആക്രമണം വീണ്ടും: കോഴിക്കോട് അഞ്ച് പേർക്ക് നായയുടെ കടിയേറ്റു

ഒരു മണിക്കൂറിനിടെ നാല് പേർക്കാണ് കടിയേറ്റത്

Update: 2022-10-06 18:56 GMT

Dogs

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വയോധികരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഒരു മണിക്കൂറിനിടെയാണ് നാല് പേർക്കാണ് കടിയേറ്റത്. കടിയേറ്റവർ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ തേടി. ആരുടെയും പിരിക്ക് ഗുരുതരമല്ല..

കുറ്റിക്കാട്ടൂര്‍ സ്വദേശികളായ വിലാസിനി, യശോദ, ചെമ്മലത്തൂര്‍ സ്വദേശി ശ്യാം, വിദ്യാര്‍ഥികളായ അഭിരൂപ്, അര്‍ജുന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വിലാസിനിയുടെ കൈയിലും നാല് പേരുടെ കാലിലുമാണ് നായ കടിച്ചത്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴായിരുന്നു അർജുന് നേരെ നായക്കൂട്ടത്തിന്റെ ആക്രമണം.

Advertising
Advertising
Full View

മറ്റുനാലുപേരെ രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് തെരുവുനായ ആക്രമിച്ചത്.. നാല് പേരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് നാട്ടുകാര്‍ പറഞ്ഞു... നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News