മുതലക്കുളം ക്ഷേത്രത്തിനായുള്ള പിരിവ്; വിവാദ സർക്കുലർ പിൻവലിച്ചു

ക്ഷേത്രനടത്തിപ്പിനായി എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും മാസം 20 രൂപ പിരിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെയാണ് നടപടി.

Update: 2023-07-23 14:47 GMT

കോഴിക്കോട്: മുതലക്കുളം ക്ഷേത്രത്തിനായുള്ള പിരിവ് നിർത്തിവെച്ച് കോഴിക്കോട് സിറ്റി പൊലീസ്. ക്ഷേത്രനടത്തിപ്പിനായി എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും മാസം 20 രൂപ പിരിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെയാണ് നടപടി. പണപ്പിരിവിനായി സിറ്റി പൊലീസ് കമ്മീഷണർ ഇറക്കിയ സർക്കുലർ പിൻവലിച്ചു. നിർബന്ധിത സ്വഭാവത്തിലുള്ള പിരിവിനെതിരെ സേനയിൽ എതിർപ്പുയർന്നിരുന്നു.

കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണത്തിനായാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കിയത്. പിരിവ് നൽകാൻ തയ്യാറല്ലാത്തവർ അറിയിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സേനയിൽ വിഭാഗീയത സൃഷ്ടിക്കാൻ കാരണമാകും എന്ന ആരോപണവും ഉയർന്നിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് തീരുമാനം താൽക്കാലികമായി നിർത്തിവെച്ചതായി സർക്കുലർ ഇറങ്ങിയത്.

Advertising
Advertising


 


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News